അബുദാബി : യു.എ.ഇ.യുടെ 50-മത് ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് അബുദാബി ടി10 ക്രിക്കറ്റ് ടൂർണമെന്റ് നടത്തുമെന്ന് സംഘാടകർ വ്യക്തമാക്കി. നവംബർ 19 മുതൽ ഡിസംബർ നാലുവരെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. ഐ.സി.സി. അംഗീകാരമുള്ള ഏക പത്തോവർ ക്രിക്കറ്റ് ടൂർണമെന്റാണിത്. 2017-ൽ നാലുടീമുകളെ മാത്രമുൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ടൂർണമെന്റ് ഇന്ന് മേഖലയിലെ സുപ്രധാന ടൂർണമെന്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. ലോകത്താകമാനം 144.2 ദശലക്ഷം കാഴ്ചക്കാരിലേക്ക് അബുദാബി ടി10 മത്സരങ്ങളെത്തിക്കാൻ സാധിച്ചതായി അബുദാബി സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി ആരിഫ് അൽ അവാനി പറഞ്ഞു.