കൊച്ചി : ഫെഡറൽ ബാങ്കിന് ഓഹരി പങ്കാളിത്തമുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനിയായ ‘ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്’ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2020-21) 119 കോടി രൂപയുടെ അറ്റാദായം നേടി. തുടർച്ചയായ ഒമ്പതാം വർഷമാണ് കമ്പനി ലാഭം നേടുന്നത്.

കോവിഡിനിടയിലും ഏജിയസ് ഫെഡറലിന്റെ മൊത്തം പ്രീമിയം വരുമാനം ആറ്‌ ശതമാനം ഉയർന്ന് 1,959 കോടി രൂപയായി. 2019-20 ൽ ഇത് 1,843 കോടി രൂപയായിരുന്നു. ഫെഡറൽ ബാങ്കിൽനിന്നുള്ള വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയത്തിൽ 40 ശതമാനം വളർച്ചയും കമ്പനിക്ക് ലഭിച്ചു. 13 ശതമാനം നിരക്കിൽ 104 കോടി രൂപയുടെ അന്തിമ ലാഭവിഹിതവും ബോർഡ് ശുപാർശ ചെയ്തു.