മുംബൈ : പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യിൽ മേയ് പത്ത്‌ മുതൽ ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനമായി കുറയ്ക്കുന്നു. തുടർന്നുള്ള ശനിയാഴ്ചകളിൽ എൽ.ഐ.സി. ഓഫീസുകൾക്ക് അവധിയായിരിക്കും. പുതിയ സമയക്രമമനുസരിച്ച് തിങ്കൾമുതൽ വെള്ളി വരെ രാവിലെ പത്തുമുതൽ വൈകീട്ട് 5.30 വരെയായിരിക്കും ഓഫീസ് പ്രവർത്തിക്കുക.

തിങ്കൾമുതൽ വ്യാഴംവരെ രാവിലെ പത്തു മുതൽ വൈകീട്ട് 4.15 വരെ പണം സ്വീകരിക്കും. വെള്ളിയാഴ്ചയിത് പത്തു മുതൽ 4.30 വരെ ആയിരിക്കും. വെള്ളിയാഴ്ചകളിൽ ഉച്ചഭക്ഷണസമയം ഉച്ചയ്ക്ക് 1.30മുതൽ 2.15 വരെയായിരിക്കും. മറ്റുദിവസങ്ങളിൽ 1.30 മുതൽ 2.00 മണി വരെയും.