കൊച്ചി : ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്കിന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി മലയാളിയായ നൗറീൻ ഹസ്സൻ നിയമിതയായി. നിയമനം മാർച്ച് 15ന് നൗറീൻ ചുമതലയേൽക്കും. അമേരിക്കയിലെ കേന്ദ്ര ബാങ്കിങ് സംവിധാനത്തിനുകീഴിലുള്ള 12 പ്രാദേശിക ഫെഡറൽ റിസർവ് ബാങ്കുകളിൽ ഏറ്റവും ശക്തമാണ് ന്യൂയോർക്ക് ഫെഡറൽ റിസർവ്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ജാവേദ് കെ. ഹസ്സന്റെ മകളാണ് നൗറീൻ.

മോർഗൻ സ്റ്റാൻലിയിൽ വെൽത്ത് മാനേജ്മെന്റ് വിഭാഗം ചീഫ് ഡിജിറ്റൽ ഓഫീസറായി നൗറീൻ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2016-ൽ മോർഗൻ സ്റ്റാൻലിയിൽ എത്തുന്നതിനു മുൻപ് ചാൾസ് സ്കാബ് കോർപ്പറേഷനിൽ ഇൻവെസ്റ്റർ സർവീസസ്, സെഗ്‌മെന്റ്സ്, പ്ലാറ്റ്ഫോംസ് വിഭാഗം എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.