ഉമ്മുൽഖുവൈൻ : ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ ലോക പരിസ്ഥിതിദിനം വൃക്ഷത്തൈകൾ നട്ടുകൊണ്ട് ആചരിച്ചു. പ്രസിഡന്റ് സജാദ് നാട്ടിക ചടങ്ങ് ഉദ്ഘാടനംചെയ്തു. യു.എ.ഇ. 50-ാം ദേശീയദിനം ആഘോഷിക്കാനിരിക്കുന്ന ഈ വർഷത്തിൽ 50 വൃക്ഷത്തൈകൾ നടാനാണ് അസോസിയേഷൻ തീരുമാനം. കൂടാതെ, ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിലും പരിസ്ഥിതിദിനം ആചരിച്ചിരുന്നു. മുഹമ്മദ് മൊഹിദീൻ, ഷിനു, സി.ഐ. തമ്പി, പി.കെ. മൊയ്ദീൻ, ഷമീന മുഹമ്മദ് മൊഹിദീൻ തുടങ്ങിയവർ പങ്കെടുത്തു.