അബുദാബി : മോശം ടയറുകൾ ഉപയോഗിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും വാഹനം ഒരാഴ്ചത്തേക്ക് കണ്ടുകെട്ടലും ശിക്ഷ ലഭിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. വേനൽക്കാലത്ത് വാഹനങ്ങളുടെ ടയറുകൾ പൊട്ടിയുള്ള അപകടങ്ങൾക്ക് സാധ്യത കൂടുന്നതിനാലാണ് നിയമം കർശനമാക്കുന്നത്. സുരക്ഷിതമായ വേനൽ എന്ന ആശയത്തിൽ പോലീസ് ശക്തമായ ബോധവത്കരണമാണ് സാമൂഹിക മാധ്യമങ്ങൾ വഴിയും നേരിട്ടും നടപ്പാക്കിവരുന്നത്.