ഷാർജ : അന്തരിച്ച ഷാർജയിലെ സാമൂഹികപ്രവർത്തകൻ എ. മാധവൻ നായർ പാടിയുടെ പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാസ് ഷാർജയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. മാധവൻ പാടിയുടെ ചിത്രം പതിപ്പിച്ച ഉടുപ്പുധരിച്ചാണ് മാസ് പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തത്. ഷാർജ ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തിൽനടന്ന ക്യാമ്പിൽ ഇന്ത്യൻ അസോസിയേഷനിലെ വിവിധ സംഘടനകളും പങ്കെടുത്തു.