അബുദാബി : ഇന്ത്യയിലേക്ക് കോവിഡ് സഹായമായി അബുദാബിയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ കൂട്ടായ്മയായ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ’ (ഐ.സി.എ.ഐ.) 10 ലക്ഷംരൂപ നൽകി. കോവിഡ് സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമായ ഇന്ത്യയിലെ ഐ.സി.എ.ഐ. ഘടകത്തിന് തുക കൈമാറി. ഇന്ത്യയിലെ വിവിധയിടങ്ങളിൽ കോവിഡിൽ ബുദ്ധിമുട്ടുന്ന അർഹരായവരിലേക്ക് സഹായമെത്തിക്കുമെന്ന് അബുദാബി ഭാരവാഹികൾ പറഞ്ഞു.

സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ കൂട്ടായ്മ ഒരുക്കമാണെന്ന് ഐ.സി.എ.ഐ. ഇന്ത്യ പ്രസിഡന്റ് നിഹാർ. എൻ. ജംബുസാരിയയും അബുദാബി ചാപ്റ്റർ ചെയർമാൻ നീരജ് റിടോളിയയും വ്യക്തമാക്കി.