ദുബായ് : ഇന്ത്യൻ മ്യുസിഷ്യൻസ് ഫോറത്തിന്റെ (ഐ.എം.എഫ്.) ആഭിമുഖ്യത്തിൽ സംഗീതാർച്ചന നടത്തി. കർണാടക സംഗീതത്തിലെ നവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഓൺലൈൻവഴി സംഘടിപ്പിച്ച പരിപാടി.

ഡോ.പി.എൻ. പ്രഭാവതി, സേതുനാഥ് വിശ്വനാഥ്, അനീഷ് അടൂർ, നെയ്‌വേലി എസ്., രാധാകൃഷ്ണ എന്നിവർ ഭാഗമായി. ഇന്ദു ശശിധരൻ, എം.എ. സലിം, ബിജി വിജയ് എന്നിവർ ആശംസകൾ അർപ്പിച്ചു.