ദുബായ് : അറബ് മേഖലയിലെ ആരോഗ്യരംഗത്തെ ഏറ്റവും വലിയ മേളയായ അറബ് ഹെൽത്ത് 2021 ജൂൺ 21 മുതൽ 24 വരെ നടക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മേളയിൽ യു.എ.ഇ. ആരോഗ്യമന്ത്രാലയം പങ്കാളിയാകും. പൊതുജനങ്ങൾക്കായി മന്ത്രാലയം നടത്തുന്ന പ്രധാന പദ്ധതികളും ശ്രമങ്ങൾക്കുമെല്ലാം അറബ് ഹെൽത്തിൽ ഊന്നൽ നൽകും.