ദുബായ് : യു.എ.ഇ.യിൽ കോവിഡ് പ്രതിരോധ ബൂസ്റ്റർ ഡോസ് ഏത് വേണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം. സിനോഫാം വാക്സിൻ എടുത്തവർക്ക് ഫൈസർ ബൂസ്റ്റർ ഡോസ് വേണമെങ്കിൽ അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് ലഭിക്കും. രണ്ട് ഡോസുകളും സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്ക് മാത്രമേ ബൂസ്റ്റർ ഡോസുകൾ ലഭിക്കൂ.

രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ വാക്സിന് വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതേസമയം രാജ്യത്തുടനീളം കോവിഡ് പരിശോധനയും പുരോഗമിക്കുകയാണ്.

യു.എ.ഇ.യിൽ ഞായറാഴ്ച 1874 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ മരിച്ചു. 1842 പേർ സുഖംപ്രാപിച്ചു. ആകെ രോഗികൾ 583071. ഇവരിൽ 562576 പേർ രോഗമുക്തി നേടി. ആകെ മരണം 1699. നിലവിൽ 18796 പേർ ചികിത്സയിലുണ്ട്.