ഷാർജ : രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രവാസികൾക്ക് ആശ്വാസകരമാണെന്ന് ഷാർജ ഐ.എം.സി.സി. അറിയിച്ചു. 1000 കോടി രൂപയുടെ കടാശ്വാസം പ്രവാസികൾക്കും കുടുംബങ്ങൾക്കും ഗുണകരമാവുമെന്ന് ഐ.എം.സി.സി. ഷാർജ പ്രസിഡന്റ് താഹിർ അലി പൊറോപ്പാട്, വൈസ് പ്രസിഡന്റ് അനീസ് റഹ്മാൻ നീർവേലി, മനാഫ് കുന്നിൽ എന്നിവർ വ്യക്തമാക്കി.