ഷാർജ : ലോകമലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സിന്റെ അന്താരാഷ്ട്ര മലയാള വെർച്വൽ പ്രസംഗമത്സരം ജൂൺ 18,19 തീയതികളിൽ യു.എ.ഇ. യിൽ നടക്കും. യു.എ.ഇ. ടോസ്റ്റ്മാസ്റ്റേഴ്‌സ് നടത്തുന്ന രണ്ടാമത് പ്രസംഗ മത്സരത്തിൽ ഇന്ത്യ, യു.എ.ഇ.എന്നീ രാജ്യങ്ങളെ കൂടാതെ യു.എസ്.എ., സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ളവരും മത്സരിക്കും.

പ്രസംഗ അവലോകന മത്സരം, നർമപ്രസംഗ മത്സരം, തത്സമയ വിഷയ പ്രസംഗം എന്നീ ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഓരോ രാജ്യത്തുനിന്ന് വിജയികളായ ടോസ്റ്റ്മാസ്റ്റേഴ്‌സ് പങ്കെടുക്കും. ജൂൺ 18-ന് വൈകീട്ട് നടക്കുന്ന പരിപാടിയിൽ കവി വി. മധുസൂദനൻ നായർ പങ്കെടുക്കും. 19 - ന് എഴുത്തുകാരൻ ജോർജ് ഓണക്കൂർ മുഖ്യാതിഥിയായിരിക്കും. യു.എ.ഇ.യിൽ നിന്നുള്ള മത്സരാർഥികളെ കണ്ടെത്താനായുള്ള മത്സരം ജൂൺ 11-ന് ഉച്ചയ്ക്ക് 1.30 - ന് ആരംഭിക്കും. ഫോൺ: 050-6406075.