ജിദ്ദ : സൗദിയിൽ സ്ത്രീകൾക്ക് പൊതുടാക്സി ഓടിക്കാനുള്ള ലൈസൻസിന് അപേക്ഷിക്കാൻ അനുമതി നൽകിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അറിയിച്ചു.

സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള ഡ്രൈവിങ് സ്കൂളിൽ വനിതകൾക്ക് ലൈസൻസിനായി അപേക്ഷിക്കാം. റിയാദ്, ജിസാൻ, ഹായിൽ, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, തായിഫ്, അസീർ, അൽജൗഫ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലും പൊതു ടാക്സി ഓടിക്കാനുള്ള ലൈസൻസിന് അപേക്ഷിക്കാം.