ദുബായ് : ഡിസംബർ 19-നും ജനുവരി 15-നും ഇടയിൽ സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്ക് ജനുവരി 26 വരെ യു.എ.ഇയിൽ തുടരാം. താമസ, വിദേശകാര്യ ജനറൽ ഡയറക്ടറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എ.ഇ.യിൽ സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞവർക്ക് മടക്കയാത്രയെക്കുറിച്ചും അധിക താമസ പിഴകളെക്കുറിച്ചുമുള്ള സംശയങ്ങൾ നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശക വിസയിലെത്തി കുടുങ്ങിയവർക്ക് ഒരുമാസത്തേക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു.