ദുബായ് : യു.എ.ഇ.യിൽ നടക്കുന്ന സമാധാനഫോറത്തിലേക്ക് മതനേതാക്കളെ സ്വാഗതം ചെയ്ത് സഹിഷ്ണുതാമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്. എക്സ്‌പോ 2020 ദുബായ് വില്ലേജിലെ അൽ വാസൽ പ്ലാസയിലാണ് മുസ്‌ലിം സമൂഹത്തിൽ സമാധാനം പ്രോത്സാഹിപ്പിക്കാനുള്ള എട്ടാമത് ഫോറം നടക്കുന്നത്. പരിപാടി ചൊവ്വാഴ്ച സമാപിക്കും.

സമാധാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കാനാണ് യു.എ.ഇ. ലക്ഷ്യമിടുന്നതെന്ന് ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് ശൈഖ് നഹ്യാൻ പറഞ്ഞു. എമിറേറ്റ്‌സ് ഫത്വ കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ബയ്യ അധ്യക്ഷതവഹിച്ചു.