ദുബായ് : സ്വകാര്യ തൊഴിൽമേഖലയെ പ്രകീർത്തിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

അടുത്ത 50 വർഷത്തെ യു.എ.ഇ. വികസനപ്രവർത്തനങ്ങളിൽ സ്വകാര്യമേഖല നിർണായകമായ പങ്കാണ് വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

പുതുതായി ജോലിയിൽ പ്രവേശിച്ച 300 ഉദ്യോഗസ്ഥർക്കൊപ്പം എക്സ്‌പോ 2020 യു.എ.ഇ. പവലിയനിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇമറാത്തി ടാലന്റ് കോംപിറ്റിറ്റീവ്‌നെസ് കൗൺസിൽ സെക്രട്ടറി ജനറലും മാജിദ് അൽ ഫുത്തൈം സി.ഇ.ഒ.യുമായ ഗാനം അൽ മസ്‌റോയ് ചടങ്ങിൽ പങ്കെടുത്തു.

മാജിദ് അൽ ഫുത്തൈം ഗ്രൂപ്പിലെ വിവിധ വിഭാഗങ്ങളിലേക്കാണ് 300 സ്വദേശികൾ ജോലിയിൽ പ്രവേശിച്ചത്.