ദുബായ് :പൊന്നാനി എം.ഇ.എസ്. കോളേജ് പൂർവവിദ്യാർഥി സംഘടന മെസ്പ ദുബായ് ദേശീയദിനം ആഘോഷിച്ചു. പ്രസി. നവാബ് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോ. ഭാരവാഹികൾക്കും ദുബായ് സി.ഡി.എയുടെ പ്രവർത്തനാനുമതി ലഭിച്ച അക്കാഫ് അസോ. ഭാരവാഹികൾക്കും സ്വീകരണം നൽകി. മസ്ഹർ, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷീലാ പോൾ എന്നിവരെ ആദരിച്ചു. പ്രൊഫ. ടി.വൈ. അരവിന്ദാക്ഷൻ, പ്രൊഫ.ഷംസുദ്ദീൻ, പ്രൊഫ. ശ്രീധരൻ എന്നിവരുടെ നിര്യാണത്തിൽ കൂട്ടായ്മ അനുശോചിച്ചു. ഗിരീഷ് മേനോൻ സ്വാഗതവും അഷ്‌റഫ് ആതവനാട് നന്ദിയും പറഞ്ഞു.