ദുബായ് : തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവവിദ്യാർഥികളുടെ കൂട്ടായ്മയുടെ (സീറ്റ, യു.എ.ഇ.) 2021-22 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ദാമോദരൻ എസ്. അധ്യക്ഷത വഹിച്ച ഓൺലൈൻ വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി ദീപു എ.എസ്. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ആൽഫിൻ ടോം അവതരിപ്പിച്ച കഴിഞ്ഞവർഷത്തെ കണക്കുകൾ യോഗം അംഗീകരിച്ചു. പുതിയ ഭാരവാഹികൾ: എസ്. കൃഷ്ണകുമാർ (പ്രസിഡന്റ്), നാരായണൻ രാമസ്വാമി (വൈസ് പ്രസിഡന്റ്), ഷിബു വർഗീസ് (സെക്രട്ടറി), ഗംഗ ഗോവിന്ദ് (ജോയന്റ് സെക്രട്ടറി), എൻ. ഹരികൃഷ്ണൻ (ട്രെഷർ), നിഷാ ഉദയകുമാർ (ജോയന്റ് ട്രഷർ), അരുൺ സി.എസ്. (ആർട്‌സ് ക്ലബ്ബ്‌ സെക്രട്ടറി അബുദാബി), അമിത പിച (ആർട്‌സ് ക്ലബ്ബ്‌ സെക്രട്ടറി ദുബായ്), അബ്ദുൽ ജലീൽ (സ്പോർട്‌സ് ക്ലബ്ബ്‌ സെക്രട്ടറി അബുദാബി), അരുമ ജോർജ് മുത്തൂറ്റ് (സ്പോർട്‌സ് ക്ലബ്ബ് സെക്രട്ടറി ദുബായ്), രഘുനാഥ്, സത്യനാഥ്, സ്മിത, വിജേഷ്, സഞ്ജന, ബിജു തോമസ്, താജുദ്ദീൻ, മൂർഷിദ്, അനീഷ് പി., സഹൽ പി. (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ).