ദുബായ് : അന്താരാഷ്ട്ര കോമഡി ഫെസ്റ്റിവെൽ മേയ് 13 മുതൽ 22 വരെ ദുബായിലെ വിവിധ വേദികളിലായി നടക്കും. അന്താരാഷ്ട്ര ഹാസ്യതാരങ്ങൾ പങ്കെടുക്കും. വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറും. 2020 ഒക്ടോബറിൽ നടന്ന കോമഡി ഫെസ്റ്റിവെൽ വൻവിജയമായിരുന്നു.

എല്ലാ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഫെസ്റ്റിവൽ എന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ. അഹമ്മദ് അൽ ഖജ അറിയിച്ചു.