ദുബായ് : സാംസ്കാരിക കൂട്ടായ്മയായ മെഹ്ഫിൽ ഇന്റർനാഷണൽ ചെറുകഥാമത്സരം നടത്തുന്നു. യു.എ.ഇ.യിലുള്ള എഴുത്തുകാർക്കാണ് പ്രവാസി എന്ന വിഷയത്തിലുള്ള ചെറുകഥാമത്സരത്തിൽ പങ്കെടുക്കാൻ അവസരം. കഥ ആറുപേജിൽ കവിയരുത്. അയക്കേണ്ട വിലാസം: mehfilint@gmail.com. മത്സരാർഥികൾ ഈ മാസം 30-നുള്ളിൽ സൃഷ്ടികൾ അയക്കണം. മികച്ച കഥകൾ തിരഞ്ഞെടുത്ത് ഹ്രസ്വസിനിമകൾ നിർമിക്കും. ഫോൺ:055 397 3904.