: ലോക വിപണിയിൽ കൈത്തറിക്ക് പ്രിയമുണ്ടെങ്കിലും വിലയുടെ കാര്യത്തിൽ തൃപ്തികരമല്ലാത്തതിനാൽ കേരളത്തിൽനിന്നുള്ള കൈത്തറി ഉത്പന്നങ്ങളുടെ കയറ്റുമതി കുറവാണ്. മാത്രമല്ല, ചരക്കു നീക്കത്തിനുള്ള ചെലവും വളരെ കൂടുതലാണ്. കണ്ണൂരിൽനിന്നുള്ള ചില സ്വകാര്യ യൂണിറ്റുകൾ മാത്രമാണ് പ്രധാനമായും കൈത്തറി ഉത്പന്നങ്ങൾ കേരളത്തിൽനിന്ന്‌ കയറ്റുമതി ചെയ്യുന്നത്. മിക്ക യൂണിറ്റുകൾക്കും ഇതിനുള്ള ശേഷിയില്ലാത്തതാണ് കാരണം.