അൽഐൻ : കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ 29-ാ മത് ശാഖ, അൽഐനിലെ അൽ ജിമി അൽ അമേരിയ ഭാഗത്ത് പ്രവർത്തനമാരംഭിച്ചു. അൽ ഐൻ കോപ്പറേറ്റീവ് സ്റ്റോഴ്‌സ് ചെയർമാൻ നഹ്യാൻ ഹമദ് അൽ അമേരി ഉദ്ഘാടനം ചെയ്തു. അൽ ഐൻ കോപ്പ് കോർപ്പറേറ്റ് ജനറൽ മാനേജർ മാത്യൂസ് ജോൺ, അസിസ്റ്റന്റ് ജനറൽ മാനേജർ മുകറം ബട്ട് , ഫിനാൻസ്‌ റീ ഡയറക്ടർ രാജേഷ് സോറസ്, റീട്ടെയിൽ ഓപ്പറേഷൻസ് മാനേജർ പ്രകാശ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. വിശാലമായ ഷോപ്പിങ് സൗകര്യങ്ങളാണ് ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഗ്രോസറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി, റോസ്റ്ററി, ഫ്രോസൺ ആൻഡ് ഡയറി, പഴം പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി എന്നിവ ഉൾക്കൊള്ളുന്ന വിപുലവും വിശാലവുമായ രീതിയിലാണ് രൂപകൽപ്പന.

കൂടാതെ അറേബ്യൻ മധുരപലഹാരങ്ങൾ, പ്രാദേശിക കർഷകരിൽനിന്ന് വാങ്ങുന്ന പഴം പച്ചക്കറികൾ, ഓർഗാനിക്, ഷുഗർ ഫ്രീ, ഗ്ളൂട്ടെൻ ഫ്രീ തുടങ്ങിയ ഭക്ഷ്യോത്‌പ്പന്നങ്ങൾക്കെല്ലാം പുതിയ സൂപ്പർമാർക്കറ്റിൽ പ്രത്യേക ഇടമുണ്ട്.

റംസാൻ കാലത്തേക്ക് ആവശ്യമായ എല്ലാ ഉത്‌പ്പന്നങ്ങളും വൻ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ട്. റെസ്റ്റോറന്റ്, കോഫി ഷോപ്പ്, ഫാർമസി, ബ്യൂട്ടി സലൂൺ, ബ്രാൻഡഡ് പെർഫ്യൂം, വാച്ചുകൾ, എ.ടി.എം. കൗണ്ടറുകൾ എന്നിവയ്‌ക്കൊപ്പം മറ്റ് സൗകര്യങ്ങളും പുതിയ അൽ ഐൻ കോപ്പിൽ ലഭ്യമാണ്.

വിലക്കുറവിൽ റംസാനിൽ ആവശ്യമായ ഭക്ഷ്യോത്‌പ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇരുപതിലേറെ ഉത്പ്പന്നങ്ങളുള്ള റംസാൻ ബാസ്കറ്റ് അൽഐൻ കോപ്പിന്റെ എല്ലാ ശാഖകളിലും ലഭ്യമാണ്.