അബുദാബി : ആരോഗ്യസുരക്ഷാ ചട്ടലംഘനങ്ങൾ നടത്തിയ 900 ഭക്ഷണശാലകൾക്ക് പിഴയിട്ട് ഭക്ഷ്യസുരക്ഷാവകുപ്പ്.

കഴിഞ്ഞ വർഷം നടത്തിയ 1,50,419 പരിശോധനകളിൽനിന്നാണ് ചട്ടലംഘനങ്ങൾ കണ്ടെത്തിയത്. ഇക്കാലയളവിൽ 31,014 കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പും 4,056 കേന്ദ്രങ്ങൾക്ക് നോട്ടീസും നൽകി. ഭക്ഷ്യമേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ ഊർജിതമാക്കിയത്.

ഭക്ഷണശാലകൾ, വിതരണശാലകൾ, സംഭരണശാലകൾ, സമൂഹ അടുക്കളകൾ, ബേക്കറികൾ, മറ്റു ഭക്ഷണകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധനകൾ നടത്തി.