ദുബായ് : സൗദി അറേബ്യയിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് ആയിരത്തിനുമുകളിൽ കോവിഡ് കേസുകൾ. ചികിത്സയിലായിരുന്ന 12 പേർകൂടി മരിക്കുകയുംചെയ്തു. പുതുതായി 1016 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 900 പേർക്ക് രോഗം ഭേദമായി. ആകെ കോവിഡ് ബാധിതരായ 4,22,316 പേരിൽ 4,05,607 പേരും സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ആകെ മരണസംഖ്യ 7,018 ആണ്. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി 9,691 പേർ ചികിത്സയിലുണ്ട്. ഇതിൽതന്നെ 1,346 പേരുടെ നില ഗുരുതരമാണ്.

ഒമാനിൽ 770 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രമായി ഒമ്പതുപേർ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1372 പേർ രോഗമുക്തി നേടി. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,98,572 ആണ്. ഇവരിൽ 1,80,547 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 2071 മരണങ്ങളാണ് ഒമാനിൽ ഇതുവരെയുണ്ടായത്. നിലവിൽ 782 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരിൽതന്നെ 281 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

യു.എ.ഇ.യിൽ പുതുതായി 1,954 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ മരിക്കുകയും ചെയ്തു. 1952 പേർ സുഖംപ്രാപിച്ചു. 24 മണിക്കൂറിനിടെ നടത്തിയ 2,04,724 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 5,29,220 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 5,09,658 പേരാണ് രോഗമുക്തരായത്. ആകെ മരണം 1,601 ആണ്. നിലവിൽ 17,961 രോഗികൾ രാജ്യത്ത് ചികിത്സയിലുണ്ട്.