റിയാദ് : സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിനെ ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്ത ഡ്രോണുകൾ അറബ് സഖ്യസേന തടഞ്ഞു. ആസൂത്രിതമായ രീതിയിൽ ജനങ്ങളെ ആക്രമിക്കാനുള്ള ഹൂതി ശ്രമങ്ങൾ അപലപനീയമാണെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. സമീപകാലത്ത് ഇത്തരം ആക്രമണങ്ങൾ അപകടകരമാംവിധം കൂടിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മേഖലയിലെ സുരക്ഷയും സ്ഥിരതയും ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ഹൂതികൾ നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജിസാനിലേക്ക് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സഖ്യസേന നശിപ്പിച്ചിരുന്നു. ഹൂതി ആക്രമണത്തെ യു.എ.ഇ. അടക്കമുള്ള ഗൾഫുരാജ്യങ്ങൾ അപലപിച്ചു.