അബുദാബി: അബുദാബി എമിറേറ്റിൽ വിസയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പുതിയ താമസവിസയ്ക്ക് അപേക്ഷിക്കാനോ നിലവിലുള്ളത് പുതുക്കുന്നതിനോ മെഡിക്കൽ പരിശോധനയ്ക്ക് മുൻപായി ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നൽകണമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ) അറിയിച്ചു. ജൂൺ ഏഴു മുതൽ നിബന്ധന പ്രാബല്യത്തിലാകും. 72 മണിക്കൂറിനുള്ളിലുള്ള ഫലമാണ് വേണ്ടത്.