ദുബായ് : അഹല്യ ഹോസ്പിറ്റലുമായി ചേർന്ന് 'മ്മ്‌ടെ തൃശ്ശൂർ യു.എ.ഇ.' കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

അബുദാബി മുസഫ അഹല്യ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അഹല്യ സി.ഇ.ഒ. ഡോ.വിനോദ് തമ്പി, എം.ഡി. സൂരജ് പ്രഭാകർ, മ്മ്‌ടെ തൃശ്ശൂർ പ്രസിഡന്റ് രാജേഷ് മേനോൻ, സെക്രട്ടറി ശശീന്ദ്രൻ മേനോൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

മനാഫ്, നിസാം അബ്ദു, അസി ചന്ദ്രൻ, രശ്മി രാജേഷ് , ശ്യാം ലാൽ, അഡ്വ. റഫീഖ്, മനോജ്, മനീഷ്, റാഷിദ് നേതൃത്വം നൽകി.