മക്ക : മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ എക്സ്‌പ്രസ് ട്രെയിനിടിച്ച് ഒരാൾ മരിച്ചതായി ഹറമൈൻ എക്സ്‌പ്രസ് ട്രെയിൻ കമ്പനി അറിയിച്ചു. ശനിയാഴ്ച രാവിലെ സൗദി സമയം 9.05-നു മക്ക സ്റ്റേഷനിൽനിന്ന് നാല് കിലോമീറ്റർ അകലെ യായിരുന്നു അപകടം. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ചയാൾ റെയിൽവേ ട്രാക്കിൽ കയറിയതാണ് അപകടത്തിനു കാരണം. ഹറമൈൻ റെയിൽവേ കമ്പനി അധികൃതർ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. അപകടപശ്ചാത്തലത്തിൽ ശനിയാഴ്ച രാവിലെ ചില ട്രെയിൻ സർവീസുകൾ വൈകിയിരുന്നു.