ഫുജൈറ : മലയാളം മിഷൻ ദിബ്ബ പഠന കേന്ദ്രത്തിന്റെ കീഴിൽ ഫുജൈറയിലെ മൂന്ന് കേന്ദ്രത്തിലെയും കുട്ടികൾക്കായി ഓൺലൈൻ ശിൽപ്പശാല ‘കഥ പറയുമ്പോൾ’ സംഘടിപ്പിച്ചു. എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം പ്രോജക്ട് മേധാവിയുമായ ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു.

കോ-ഓർഡിനേറ്റർ അബ്ദുള്ള അധ്യക്ഷത വഹിച്ചു. എൻ.സ്മി ത ടീച്ചർ കുട്ടികൾക്കായി ക്ലാസെടുത്തു. അംഗങ്ങളായ സൈമൺ സാമുവൽ, വിൽസൺ, കൈരളി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി സന്തോഷ്, പ്രസിഡന്റ് സുജിത് വി.പി. എന്നിവർ പങ്കെടുത്തു.

ഷജ്‌റത്ത് സ്വാഗതവും ശശീന്ദ്രൻ നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗം മിജിന്റെ അമ്മ ശോഭനയുടെ നിര്യാണത്തിൽ അനുശോചിച്ചു.