റാസൽഖൈമ : കുട്ടികളെ മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് മുക്തരാക്കാൻ 2020-ൽ ചികിത്സ തേടിയത് 12 കുടുംബങ്ങൾ. റാസൽഖൈമ പോലീസാണ് ഇക്കാര്യമറിയിച്ചത്. കുടുംബങ്ങൾ തന്നെയാണ് കുട്ടികളുടെ ദുശ്ശീലത്തെക്കുറിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്തതെന്ന് റാക്ക് പോലീസ് മയക്കുമരുന്ന് നിയന്ത്രണവിഭാഗം ഡയറക്ടർ കേണൽ ഇബ്രാഹിം അൽ തുനൈജി പറഞ്ഞു. പൂർണ രഹസ്യ സ്വഭാവത്തോടെയാണ് കുട്ടികൾക്ക് ചികിത്സ നൽകുന്നത്. ഏറെപ്പേരും സുഖംപ്രാപിച്ചുവരുകയാണ്. ഇത്തരം ആവശ്യങ്ങളുള്ളവർ പോലീസിൽ വിവരമറിയിക്കണമെന്നും അദ്ദേഹം കുടുംബങ്ങളോട് അഭ്യർഥിച്ചു.