ദുബായ് : യു.എ.ഇയുടെ പുതിയ ബഹിരാകാശ യാത്രികരെ പൊതുജനങ്ങൾക്ക് അടുത്തുകാണാനും സംശയങ്ങൾ ചോദിക്കാനും അവസരമൊരുങ്ങുന്നു.

നൂറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരോട് താമസക്കാർക്കും പൗരൻമാർക്കും താത്‌പര്യമുള്ള ആർക്കും സംസാരിക്കാനുള്ള അവസരമാണ് ചൊവ്വാഴ്ച നടക്കുന്ന ഓൺസൈറ്റ് പത്രസമ്മേളനത്തിൽ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം (എം.ബി.ആർ.എസ്.സി) നൽകുന്നത്.

എം.ബി.ആർ.എസ്.സിക്ക് വീഡിയോ സന്ദേശവും അയക്കാം.

പേരും രാജ്യവും പരാമർശിച്ച് 30 സെക്കൻഡുള്ള വീഡിയോ ആയിരിക്കണം. ഒരാൾക്ക് ഒരു ചോദ്യംമാത്രമേ അയക്കാൻ പാടുള്ളൂ.