ഷാർജ : ലോക പരിസ്ഥിതി ദിനത്തിൽ ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രവർത്തകർ ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം വൃക്ഷത്തൈകൾ നട്ടു.

ഇടവക വികാരി ഫാ.ഫിലിപ്പ് എം.സാമുവൽ കോർ എപ്പിസ്‌കോപ്പ, സഹ വികാരി ഫാ.ജോയ്‌സൺ തോമസ്, രാജുതോമസ്, യുവജനപ്രസ്ഥാനം ഭാരവാഹികളായ ബോബൻ കുര്യൻ ചാക്കോ, ജിബിൻ ജോർജ്, ജേക്കബ് കുര്യൻ എന്നിവർ നേതൃത്വം നൽകി.