ദുബായ് : ലോക പരിസ്ഥിതി ദിനാഘോഷത്തിൽ കൈകോർത്ത് ദുബായ് കെ.എം.സി.സിയും. കെ.എം.സി.സി. പരിസരത്ത് ഓർഗനൈസിങ് സെക്രട്ടറി ഹംസ തോട്ടിയിൽ, ആക്ടിങ് സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റി, വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം, സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. ലോകത്തെ പരിസ്ഥിതി സൗഹൃദമാക്കി മാറ്റാനുള്ള ശ്രമത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് കെ.എം.സി.സി. പരിസ്ഥിതി സന്ദേശം നൽകി. ഉബൈദ് ചേറ്റുവ, ജമാൽ മനയത്ത് എന്നിവരും സംബന്ധിച്ചു.