ഔട്ട്പാസ് ലഭിച്ചു

അബുദാബി : വധശിക്ഷയിൽനിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാരേഖകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം ബെക്സിനെ സന്ദർശിച്ചിരുന്നു.

മറ്റുനടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയുംപെട്ടെന്ന് ബെക്സ് നാട്ടിലേക്കുപോകുമെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.

അബുദാബിയിൽ വാഹനാപകടത്തിൽ സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന് യു.എ.ഇ. സുപ്രീംകോടതി വധശിക്ഷ വിധിച്ചത്.

വാഹനം ഓടിച്ചത് ബെക്സായിരുന്നു. ജീവിതത്തിലെ സർവ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് രണ്ടാംജന്മം നൽകിയത്.

അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി അദ്ദേഹം നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി അഞ്ചുലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദാക്കിയത്.