ഷാർജ : കോവിഡ് ദുരിതം പേറുന്നവർക്ക് സഹായമാകുന്നവരിൽ പങ്കാളികളാവുകയാണ് ഷാർജ അൽ ഇബ്തിസാമ സ്കൂളിലെ നിശ്ചയദാർഢ്യമുള്ള കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും.

അതിനായി സ്വരൂപിച്ച 62,000 രൂപ അൽ ഇബ്തിസാമ പ്രിൻസിപ്പൽ ജയനാരായണന്റെ നേതൃത്വത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളെ ഏൽപ്പിച്ചു.

അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ തുക ഏറ്റുവാങ്ങി.