ദുബായ് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യയുടെ സേവനസന്നദ്ധ വിഭാഗമായ ടീം പ്രവാസിയുടെ നേതൃത്വത്തിൽ ക്ലീൻ അപ് ദ ബീച്ച് ഡെ നടത്തി. ദുബായ് മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ മംസാർ ബീച്ച് വൃത്തിയാക്കി. ഇതോടനുബന്ധിച്ച് 50 കുടുംബങ്ങൾക്ക് ഇൻഡോർ പ്ലാന്റിങ്ങ് നടത്താനുള്ള തൈകൾ നൽകി.

പ്രസിഡന്റ് അബുലൈസ് എടപ്പാൾ, വൈസ് പ്രസിഡന്റ് സിറാജുദ്ദീൻ ഷമീം, ദുബായ് നോർത്ത് പ്രസിഡന്റ് അരുൺ സുന്ദർരാജ് എന്നിവർ സംസാരിച്ചു. ടീം പ്രവാസി കൺവീനർ കുഞ്ഞിമുഹമ്മദ്, കേന്ദ്രസമിതി അംഗം സാബു ഹുസൈൻ, ദുബായ് നോർത്ത് ജനറൽ സെക്രട്ടറി നൈസാം ഹസൻ, മനാഫ് ഇരിങ്ങാലക്കുട തുടങ്ങിയവർ നേതൃത്വം നൽകി.