ഷാർജ : ഇന്ത്യക്കാരിയടക്കം രണ്ടുപേർ ഷാർജയിലെ കെട്ടിടത്തിൽനിന്ന് വീണുമരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.

ഇന്ത്യ, സിറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള രണ്ടു യുവതികളാണ് രണ്ടിടങ്ങളിലായി വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും കെട്ടിടങ്ങളിൽനിന്ന് ചാടിമരിച്ചതായാണ് സംശയം.

അൽഖാനിൽ താമസ കെട്ടിടത്തിന്റെ നാലാംനിലയിലെ ബാൽക്കണിയിൽ നിന്നുമാണ് 40-കാരിയായ ഇന്ത്യക്കാരിയെ ചാടിമരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസും പാരാമെഡിക്കൽ വിഭാഗവും യുവതിയെ കുവൈത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

17-കാരിയായ സിറിയക്കാരി താമസിക്കുന്ന കെട്ടിടത്തിന്റെ 39-ാമത്തെ നിലയിൽ നിന്നുമാണ് ചാടിമരിച്ചനിലയിൽ കണ്ടത്.