ഷാർജ : ഇൻകാസ് യൂത്ത്‌വിങ് പ്രവർത്തകൻ നിതിൻചന്ദ്രന്റെ ഒന്നാംചരമവാർഷികം ആചരിച്ചു. ഇൻകാസ് യൂത്ത്‌വിങ് പ്രവർത്തകർ ഓൺലൈനായാണ് അനുസ്‌മരണം നടത്തിയത്. യൂത്ത്‌കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ഉദ്ഘാടനംചെയ്തു. എ.ഐ.സി.സി. സെക്രട്ടറി വീരേന്ദ്ര വാഷിത്, ഷാഫി പറമ്പിൽ എം.എൽ.എ., വി.ടി. ബൽറാം, മാധ്യമപ്രവർത്തകൻ എൽവിസ് ചുമ്മാർ, അഡ്വ.ടി.കെ. ഹാഷിക് എന്നിവർ സംസാരിച്ചു. ‘കോവിഡിനുശേഷമുള്ള ഹൃദ്രോഗം’, ‘പ്രമേഹവും അതിന്റെ സങ്കീർണതകളും’ എന്നീ വിഷയങ്ങളിൽ വെബിനാർ നടന്നു. നിതിൻചന്ദ്രന്റെ ഓർമയ്ക്കായി ജൂൺ 11-ന്‌ യു.എ.ഇ.യിൽ രക്തദാന ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.