റാസൽഖൈമ : കേരളസമാജം 32-മത് അന്തർദേശീയ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

ബിഗ് മാർട്ട് ദുബായ്, ഓഷ്യൻ എയർ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി. തോമസ്, നാച്ചു, ഹക്കീം തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. സലീം ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് നാസർ അൽദാന അധ്യക്ഷതവഹിച്ചു. ഷാനവാസ് ഉസ്മാൻ, സിംസൺ, സുരേഷ്, മുഹമ്മദാലി, നസീർ തുടങ്ങിയവർ സംസാരിച്ചു. സജി ഗുരുവായൂർ സ്വാഗതവും ഗഫൂർ മാവൂർ നന്ദിയും പറഞ്ഞു.