ദുബായ് : ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി. ഹെൽത്ത് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നായിഫ് പോലീസ്, യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് പോലീസ് ഉപമേധാവി അൻവർ അലി അൽ ബഷി ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് വിങ് ചെയർമാൻ ഹസ്സൻ ചാലി അധ്യക്ഷത വഹിച്ചു. എം.സി. ഹുസ്സൈനാർ ഹാജി രക്തദാന ബോധവത്കരണം നടത്തി.

മുസ്തഫ തിരൂർ, ഇസ്മായിൽ, ഹംസ തൊട്ടി, റഈസ് തലശ്ശേരി, ഒ.കെ. ഇബ്രാഹിം, കെ.പി. സലാം, അഡ്വ. സാജിദ് തുടങ്ങിയവർ പങ്കെടുത്തു. സി.എച്ച്. നൂറുദ്ധീൻ സ്വാഗതവും ഡോ. ഇസ്മായിൽ നന്ദിയും പറഞ്ഞു.