അജ്മാൻ : ഫ്രണ്ട്‌സ് ഓഫ് ഉമയനല്ലൂർ യു.എ.ഇ.യുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. രഘുനന്ദനൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അഡ്വ. നജുമുദീൻ അധ്യക്ഷത വഹിച്ചു. സിഫ് മിർസ, റമീസ് അലി നജുമുദീൻ, ഷംല ആസിഫ്, മനോജ് മനാമ എന്നിവർ സംസാരിച്ചു.

ആലിയ ആസിഫ് യു.എ.ഇ. പൗരാണിക നൃത്തം അവതരിപ്പിച്ചു. തിലകൻ, സിദ്ധിഖ് അലിയാർ, ഉണ്ണിക്കൃഷ്ണൻ, പുഷ്പാലാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷംല ആസിഫ് സ്വാഗതവും മനോജ് മനാമ നന്ദിയും പറഞ്ഞു.