ദുബായ് : യു.എ.ഇ.യുടെ അമ്പതാംവാർഷികത്തെ അടയാളപ്പെടുത്തുന്ന മെഡൽ ദുബായ് സ്പോർട്‌സ് കൗൺസിൽ പുറത്തിറക്കി. ഈവർഷം യു.എ.ഇ.യിൽ സ്പോർട്‌സ് കൗൺസിൽ നേരിട്ടോ, സഹകരണത്തോടെയോ സംഘടിപ്പിക്കുന്ന കായികമത്സരങ്ങളിൽ വിജയികളാവുന്നവർക്ക് പുതിയ മെഡലാണ് സമ്മാനിക്കുക. അമ്പതാംവാർഷിക ചിഹ്നത്തിന് പുറമെ ദുബായിലെയും യു.എ.ഇ.യിലെയും സുപ്രധാനകേന്ദ്രങ്ങളെയും മെഡലിൽ അടയാളപ്പെടുത്തും. കഴിഞ്ഞവർഷം കോവിഡ് മുന്നണിപ്പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മെഡലുകളായിരുന്നു സ്പോർട്‌സ് കൗൺസിൽ പുറത്തിറക്കിയിരുന്നത്.  ദുബായ് സ്പോർട്‌സ് കൗൺസിൽ പുറത്തിറക്കിയ മെഡൽ