ദുബായ് : ഒരുവർഷത്തെ ശമ്പളം നിഷേധിക്കുകയും മറ്റൊരു ജോലി ഇല്ലാതാക്കുകയും ചെയ്തതിന് പ്രതികാരമായി മുൻ മുതലാളിയുടെ കടയ്ക്ക് പ്രവാസി യുവാവ് തീയിട്ടു. ദുബായ് നെയ്ഫിലാണ് സംഭവം. സെയിൽസ്മാനായി ജോലിചെയ്തിരുന്ന 27-കാരനാണ് ടെക്സ്‌റ്റൈൽ ഷോപ്പ് തീയിട്ടു നശിപ്പിച്ചത്. ഇതേത്തുടർന്ന് കടയിലെ വസ്ത്രങ്ങളും ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. 10 ലക്ഷം ദിർഹത്തിന്റെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. സ്ഥാപനത്തിൽനിന്ന് ഒളിച്ചോടിപ്പോയ തൊഴിലാളിയെന്ന് ആരോപിച്ച് മുൻമുതലാളി ഇയാളുടെ വിസ റദ്ദാക്കിയിരുന്നു.