ദുബായ് : ലത്തീഫ ആശുപത്രിയിൽ തീരം പ്രവർത്തകർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ബ്ലഡ് ഡോണേഴ്‌സ് കേരള ദുബായ് ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ സ്ത്രീകൾ അടക്കമുള്ള സന്നദ്ധപ്രവർത്തകർ രക്തം ദാനംചെയ്തു.

ചെയർമാൻ ഡോ. ഹരിമറാമിന്റെ നേതൃത്വത്തിൽ പ്രസിഡന്റ്‌ അജീഷ് കരിമ്പാച്ചൻ, സെക്രട്ടറി മഹേഷ് ബാബു, ലേഡീസ് വിങ് പ്രസിഡന്റ് സിജി നരേഷ്, സെക്രട്ടറി ജീവിന മഹേഷ്, തീരം ഹെൽപ്‌ലൈൻ ജോയന്റ് കൺവീനർ ജയശങ്കർ എന്നിവർ നേതൃത്വം നൽകി.