ദുബായ് : ഗ്ലോബൽ വില്ലേജിന്റെ സിൽവർ ജൂബിലി വർഷത്തെ മാധ്യമപുരസ്കാരം രണ്ട് മലയാളി മാധ്യമപ്രവർത്തകർക്ക്.

ഏഷ്യൻ ടെലിവിഷനുകളിലെ മികച്ച റിപ്പോർട്ടിങ്ങിന് ഷിനോജ് ഷംസുദ്ദീനാണ് അവാർഡ്. രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന അവാർഡ് ഗ്ലോബൽ വില്ലേജിലെ വൺ വേൾഡ് മജ്‌ലിസിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം അറബ് ദിനപത്രത്തിലെ മലയാളി ഫോട്ടോഗ്രാഫർ അഫ്‌സൽ ശ്യാം നേടി.

തൃശ്ശൂർ എടത്തിരുത്തി കുട്ടമംഗലം പരേതനായ കുഞ്ഞിമാക്കച്ചാലിൽ ഷംസുദ്ദീന്റെയും ഹഫ്‌സാബിയുടെയും മകനാണ് ഷിനോജ്. ഭാര്യ: നാദിയ മുഹമ്മദ്. മക്കൾ: ഇൻസാഫ് ഷംസുദ്ദീൻ, ഇത്തിഹാദ് മുഹമ്മദ്.

കോഴിക്കോട് കൊയിലാണ്ടി ബക്കർകുട്ടി ഹാജി-നഫീസ ദമ്പതിമാരുടെ മകനാണ് അഫ്‌സൽ ശ്യാം. ഭാര്യ ഷംന. മക്കൾ: അയിഷ, അമിന, അയ്മൻ.