ദുബായ് : രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി.) കഴിഞ്ഞ രണ്ട് മാസമായി ഗൾഫ് തലത്തിൽ നടത്തി വന്ന നാലാമത് യു.എ.ഇ. നാഷണൽ തർതീൽ 2021 ഖുറാൻ പാരായണ മത്സരം സമാപിച്ചു.

63 പോയന്റ് നേടി ഷാർജ ഒന്നാംസ്ഥാനത്തെത്തി. 53 പോയന്റ് നേടി അബുദാബി സിറ്റി രണ്ടാമതും 50 പോയന്റ് നേടി അൽ ഐൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരം. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുലൽ ബുഖാരി ഉദ്ഘാടനം ചെയ്തു. യു.എ.ഇ. നാഷനൽ ചെയർമാൻ അബ്ദുസമദ് സഖാഫി അധ്യക്ഷത വഹിച്ചു. ആർ.എസ്.സി. ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്രശ്ശേരി, അബൂബക്കർ അസ്ഹരി അബ്ദുൽ ഹക്കിം എന്നിവർ ആശംസകൾ നേർന്നു. ഷാഫി നൂറാനി സ്വാഗതവും ഷമീർ പി.ടി. നന്ദിയും പറഞ്ഞു.