കുവൈത്ത് സിറ്റി : കുവൈത്തിൽനിന്ന്‌ ഇന്ത്യയ്ക്കുള്ള മെഡിക്കൽ സഹായവുമായി കുവൈത്ത് സൈനിക വിമാനങ്ങൾ പുറപ്പെട്ടു.

കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റി ശേഖരിച്ച 40 ടൺ മെഡിക്കൽ സഹായവുമായി ആദ്യ വിമാനം ഇന്ത്യയിൽ എത്തിയതായി ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസ്സിം അൽ നജീം കുവൈത്ത് ന്യൂസ്‌ ഏജൻസിയെ അറിയിച്ചു. ഇന്ത്യയിൽ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് അമീർ ഷേഖ് നവാഫ് അൽ അഹമ്മദ്‌ അൽ ജാബർ അൽ സബാഹ് ഇന്ത്യയ്ക്ക് മെഡിക്കൽ സഹായം എത്തിക്കുന്നതിന് ഉത്തരവിട്ടത്.