ഷാർജ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം 99-ഉം ഐക്യമുന്നണി 41-ഉം സീറ്റുകൾ നേടുമെന്ന പ്രവാസി മലയാളിയുടെ പ്രവചനം ശരിയായി. ഫുജൈറയിലുള്ള തൃശ്ശൂർ ചാവക്കാട് അണ്ടത്തോട് സ്വദേശി അൽ അമീൻ (27) ആണ് വോട്ടെണ്ണുന്നതിനും മണിക്കൂറുകൾക്കുമുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ ഫലം പ്രവചിച്ച് കുറിപ്പിട്ടത്. എൽ.ഡി.എഫ്. (99), യു.ഡി.എഫ്. (41), എൻ.ഡി.എ.(0) എന്നായിരുന്നു അമീന്റെ പ്രവചനം.

ഇടതുമുന്നണിപ്രവർത്തകരിൽനിന്ന് പ്രവചനത്തിന് സ്വീകാര്യത കിട്ടിയപ്പോൾ പ്രവാസി ഐക്യമുന്നണി പ്രവർത്തകരിൽനിന്ന് കണക്കിന് വിമർശനവും ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ, ഒരു പാർട്ടിക്കും എതിരല്ലെന്നും പ്രവചനം ശരിയായതിൽ സന്തോഷമുണ്ടെന്നും അമീൻ പറഞ്ഞു.

ബി.കോം. ബിരുദദാരിയും അയാട്ട പരിശീലകനുമായ അമീൻ ഒരുമാസം മുമ്പാണ് സന്ദർശകവിസയിൽ യു.എ.ഇ.യിലെത്തിയത്. ഇപ്പോൾ ഫുജൈറയിലുള്ള സഹോദരിയുടെ വീട്ടിലാണ് താമസം. മലേഷ്യയിൽ കളരിയഭ്യാസിയായിരുന്ന ഉസ്താദ് ഹംസ ഗുരുക്കളുടെ മകനാണ്. ആദ്യമായാണ് അമീൻ ഇത്തരത്തിൽ തിരഞ്ഞടുപ്പ് ഫലം പ്രവചിക്കുന്നത്..D.F.- 99 U.D.F.-41