ഷാർജ : കോവിഡ് ദുരിതമനുഭവിക്കുന്നവർക്ക് വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും.

ഷാർജ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

അർഹരുടെ കൈകളിൽ കിറ്റുകൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഷാർജ പ്രൊവിൻസ് പ്രസിഡന്റ് സാവൻ കുട്ടി പറഞ്ഞു. ഭാരവാഹികളായ ചാൾസ് പോൾ, വിനേഷ് മോഹൻ, സന്തോഷ് കേട്ടത്ത്, സി.എ. ബിജു, വി.എസ്. ബിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.

അജിത് കുമാർ സ്വാഗതവും വിശാഖ് മോഹൻ നന്ദിയും പറഞ്ഞു.